അത്യാഹിത പരിരക്ഷ

അത്യാഹിത പരിരക്ഷ

ചിട്ടി കിട്ടി പണം കൈപ്പറ്റിയ വരിക്കാരന്, നിര്‍ഭാഗ്യവശാല്‍ ചിട്ടിയുടെ കാലയളവില്‍ ജീവഹാനി സംഭവിച്ചാല്‍ തുടര്‍ന്നുള്ള തവണകള്‍ (പരമാവധി 10 ലക്ഷം രൂപ വരെ) അനന്തരാവകാശികള്‍ അടയ്ക്കേണ്ടതില്ല. ആ തുക കെ.എസ്.എഫ്.ഇ. തന്നെ അടയ്ക്കും.

പെൻഷൻ പ്രീമിയം അടവ് പദ്ധതി നിർത്തലാക്കി

പ്രവാസി ചിട്ടിയിൽ അംഗങ്ങളാകുന്ന വരിക്കാർക്ക് വേണ്ടി കേരള പ്രവാസി ക്ഷേമ ബോർഡുമായി ചേർന്നു നടപ്പിലാക്കിയ പെൻഷൻ പ്രീമിയം അടക്കുന്ന പദ്ധതി നിർത്തലാക്കിയിരിക്കുന്നു. എന്നാൽ നിലവിൽ ഈ പദ്ധതിയിൽ അംഗങ്ങൾ ആയവരുടെ വരിസംഖ്യ പ്രസ്തുത പ്രവാസി ചിട്ടി തീരുന്നതുവരെ കെ.എസ്.എഫ്.ഇ. അടക്കുന്നതാണ്.

കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി

സമ്പാദ്യത്തോടൊപ്പം നാടിന്റെ വികസനത്തിലും പങ്കാളികളാകുക.

ഇന്ന് തന്നെ അംഗമാകുക