ഓൺലൈൻ ജാമ്യ നടപടികൾ

ജാമ്യ നടപടി ക്രമങ്ങൾ ഓൺലൈനിൽ

ചിട്ടിത്തുക ചിട്ടിയുടെ കാലാവധി കഴിയുംവരെ ആകർഷകമായ പലിശനിരക്കിൽ സ്ഥിരനിക്ഷേപം ആക്കാവുന്നതാണ്. ചിട്ടിയുടെ കാലാവധിക്ക് മുമ്പ് ചിട്ടി പണം കൈപ്പറ്റുന്നതിനായി ജാമ്യം നൽകുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളും പ്രവാസി ചിട്ടിയുടെ ഓൺലൈൻ പ്ളാറ്റ്ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്.
ജാമ്യം സ്വീകരിക്കുന്ന നടപടിക്രമങ്ങളിലെ പുരോഗതി ഓരോരോ ഘട്ടങ്ങളിലും പ്രവാസി ചിട്ടിയിലെ വരിക്കാർക്ക് ഓൺലൈനായി തന്നെ വിലയിരുത്താനും കഴിയും. കൂടുതൽ എന്തെങ്കിലും സംശയനിവാരണം ആവശ്യമുണ്ടെങ്കിൽ പരിഹരിക്കുന്നതിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ഉണ്ട്.

കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി

സമ്പാദ്യത്തോടൊപ്പം നാടിന്റെ വികസനത്തിലും പങ്കാളികളാകുക.

ഇന്ന് തന്നെ അംഗമാകുക