കേരളത്തിന്റെ തനത് സമ്പാദ്യ പദ്ധതി എന്ന് അവകാശപ്പെടാന്‍ പറ്റുന്ന ഒരു സാമ്പത്തിക ഉല്‍പ്പന്നമാണ് ചിട്ടി. നൂറ്റാണ്ടുകളുടെ പഴക്കം ഈ സമ്പാദ്യ പദ്ധതിയ്ക്കുണ്ട്. ഇത്ര പഴക്കമുള്ള സാമ്പത്തിക പദ്ധതികള്‍ കുറവാണ് എന്നത് ചിട്ടിയുടെ സ്വീകാര്യതയെ കാണിക്കുന്നു. നമ്മുടെ വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത സംഖ്യ മാറ്റി വച്ച് ഭാവിജീവിതത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച്‌ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ചിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. വായ്പയായും സമ്പാദ്യമായും ഉപയോഗിക്കാവുന്ന ഒരു വഴക്കം ചിട്ടിയ്ക്കുണ്ട് താനും. ഗൃഹ നിര്‍മ്മാണം, മക്കളുടെ പഠനം, വിവാഹാവശ്യങ്ങള്‍, സ്വന്തമായൊരു വാഹനം തുടങ്ങി കുടുംബ ജീവിതത്തിന്റെ എല്ലാ വിധ ആവശ്യങ്ങളും നിറവേറ്റുവാന്‍ ചിട്ടി എന്ന സാമ്പാദ്യ പദ്ധതി ഉപകാരപ്പെടുന്നു. മ്യൂച്ചല്‍ ഫണ്ട്‌ പോലെയുള്ള ഓഹരി അധിഷ്ഠിത പദ്ധതിയേക്കാള്‍ അപകട സാധ്യതാ ഘടകങ്ങള്‍ കുറവ്, ഊഹക്കച്ചവടത്തിന്റെ കയറ്റിറക്കങ്ങള്‍ ഇല്ല എന്നീ ഘടകങ്ങള്‍ ചിട്ടിയെ ആകര്‍ഷണീയമാക്കുന്നു.
ഭാവിയിലേക്കുള്ള ഒരാവശ്യത്തിനായി ഒരു നിശ്ചിത തുക ഓരോ മാസവും നിക്ഷേപിക്കുകയും ആവശ്യാനുസരണം ചിട്ടി പിടിക്കുകയും ചെയ്യുമ്പോള്‍ അതൊരു വായ്പ്പയ്ക്ക് സമാനമാകുന്നു. ഒരു വായ്പ എടുത്ത് തിരിച്ചടയ്ക്കുന്ന തുകയേക്കാള്‍ വളരെ കുറച്ചു മാത്രമാണ് ചിട്ടിയില്‍ തിരിച്ചടവുണ്ടാകുന്നത്. ചിട്ടി പണം സ്ഥിര നിക്ഷേപമാക്കാനുള്ള സൗകര്യം ചിട്ടിയില്‍ ലഭ്യമാണ്. ഇതിനു പ്രത്യേകിച്ച് ജാമ്യം നല്‍കേണ്ട ആവശ്യമില്ല.
ഗ്രാമീണ ജനതയ്ക്ക് ചിട്ടിയോടുള്ള ആവേശം മുതലെടുത്ത് ഈ മേഖലയില്‍ ചൂഷകരുടെ എണ്ണം ക്രമാതീതമായിരുന്നു. ഈ സാഹചര്യത്തിലാണ് 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കെ.എസ്.എഫ്.ഇ എന്ന സ്ഥാപനം രൂപീകരിയ്ക്കാന്‍ തീരുമാനിച്ചത്. ചിട്ടി എന്ന ഉത്പന്നത്തെ നിയമ വ്യവസ്ഥയ്ക്കുള്ളിലാക്കാനും അത് വഴി സാധാരണക്കാരുടെ സമ്പാദ്യത്തിന് സുരക്ഷിതത്വം ഉറപ്പ് വരുത്താനും കെ.എസ്.എഫ്.ഇ യുടെ രൂപീകരണം വഴിയൊരുക്കി. ചിട്ടിയെ ആധുനിക കാലത്തിനനുസൃതമായി നവീകരിച്ചെടുക്കുന്ന പ്രക്രിയ കെ.എസ്.എഫ്.ഇ തുടർന്ന് കൊണ്ടേയിരിക്കുന്നു.
കേവലം രണ്ടു ലക്ഷം രൂപ മുതല്‍ മുടക്കില്‍ 10 ബ്രാഞ്ചുകളും 45 ജീവനക്കാരുമായി 1969 നവമ്പര്‍ മാസം 6-ന്, പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിച്ച ഒരു പൊതു മേഖലാ ധനകാര്യ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. ഇന്ന് കെ.എസ്.എഫ്.ഇ, 50000 കോടിയോളം രൂപയുടെ ടേണ്‍ ഓവറും 600- ല്‍ അധികം ബ്രാഞ്ചുകളും 7000-ല്‍ അധികം ജീവനക്കാരുമായി തുടര്‍ച്ചയായി ലാഭം നേടിക്കൊണ്ട് കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തില്‍ സമാനതകളില്ലാത്ത സാന്നിധ്യമായി നിലകൊള്ളുന്നു.
സാങ്കേതികവിദ്യ ചിട്ടി ഇടപാടുകളില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. കെ.എസ്.എഫ്.ഇ യുടെ 600-ല്‍ അധികം ശാഖകള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഏതു ശാഖയില്‍ നിന്നും മറ്റേതൊരു ശാഖയിലെയും ഇടപാടുകള്‍ നടത്താവുന്നതാണ്. ഇന്റര്‍നെറ്റ്‌ സംവിധാനം ഉപയോഗിച്ച് പണം അടയ്ക്കാനുള്ള സൗകര്യവും POS മെഷീന്‍ ഉപയോഗിച്ച് ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാനുള്ള സൗകര്യവും കെ.എസ്.എഫ്.ഇ യില്‍ നിലവിലുണ്ട്. ഉപഭോക്താക്കള്‍ക്കും ഏജന്റുമാര്‍ക്കും പണം അടയ്ക്കാനുള്ള മൊബൈല്‍ ആപ്പ് സൗകര്യം ഉടന്‍ തന്നെ നിലവില്‍ വരുന്നതാണ്. പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് പ്രവാസി ചിട്ടികള്‍ പ്രവര്‍ത്തിക്കുന്നത്.
തീര്‍ച്ചയായും. മ്യൂച്ച്വല്‍ ഫണ്ട്‌ പോലെയുള്ള ഓഹരി അധിഷ്ഠിത പദ്ധതിയേക്കാള്‍ അപകട സാധ്യതാ ഘടകങ്ങള്‍ കുറവായതിനാലും ഊഹക്കച്ചവടത്തിന്റെ കയറ്റിറക്കങ്ങള്‍ ഇല്ലാത്തതിനാലും വായ്പയായും സമ്പാദ്യമായും ഉപയോഗിക്കാവുന്ന ഒരു വഴക്കം ചിട്ടിയ്ക്കുള്ളതും ചെറുപ്പക്കാരെ ചിട്ടിയിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നു. പൂര്‍ണ്ണമായും ഡിജിറ്റല്‍ സമ്പ്രദായങ്ങള്‍ ഉപയോഗപ്പെടുത്തുന്ന പ്രവാസി ചിട്ടികളോട് ചെറുപ്പക്കാര്‍ വളരെയധികം താത്പര്യം പ്രകടിപ്പിയ്ക്കുന്നുണ്ട്.
കേരളത്തിലെ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും സാമ്പത്തിക ഇടപാടുകളുടെ ഒരു സുപ്രധാന സ്രോതസ്സാണ് ചിട്ടി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസി മലയാളികള്‍ക്ക്, അവരുടെ സമ്പാദ്യ ശീലത്തിന് പിന്‍ബലം നല്‍കുന്നതിനും അവരുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും അതോടൊപ്പം കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം കണ്ടെത്തുന്നതിനും വേണ്ടി, കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.എഫ്.ഇ. ആവിഷ്ക്കരിച്ച, പൂര്‍ണ്ണമായും ഓണ്‍ലൈനായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന തനതായ ഒരു സമ്പാദ്യ പദ്ധതിയാണ് പ്രവാസി ചിട്ടി.
കേരള വികസനത്തില്‍ നൂതന അധ്യായം എഴുതിച്ചേര്‍ക്കുന്ന കിഫ്ബിയുമായി ചേര്‍ന്നാണ് പ്രവാസി ചിട്ടി പ്രവര്‍ത്തിക്കുന്നത്. ചിട്ടിയില്‍ ചേരുന്നത് വഴി കേരള വികസനത്തില്‍ പങ്കളിയാകുവാനും അത് വഴി വിദേശ മലയാളി ആയിരിക്കുമ്പോള്‍ തന്നെ പിറന്ന നാടിനോടുള്ള പ്രതിബദ്ധത, യാതൊരു മുതല്‍ മുടക്കുമില്ലാതെ തന്നെ നിറവേറ്റാനും സാധിക്കും. ചിട്ടിയില്‍ നിന്നും ലഭിക്കുന്ന ഫ്ലോട്ട് ഫണ്ട് കിഫ്ബിയിലൂടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ ലഭ്യമാകുന്നു. പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക്‌ അവരുടെ പണം ഏതു മേഖലയിലെ വികസന പദ്ധതിക്ക് വിനിയോഗിക്കണം എന്ന് നിര്‍ദ്ദേശിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
തീര്‍ച്ചയായും. ഭാവിയിലേക്കുള്ള ഒരാവശ്യത്തിനായി ഒരു നിശ്ചിത തുക ഓരോ മാസവും നിക്ഷേപിക്കുകയും ആവശ്യാനുസരണം ചിട്ടി പിടിക്കുകയും ചെയ്യുമ്പോള്‍ അതൊരു വായ്പക്ക് സമാനമാകുന്നു. ഒരു വായ്പ എടുത്ത് തിരിച്ചടയ്ക്കുന്ന തുകയേക്കാള്‍ വളരെ കുറച്ചു മാത്രമാണ് ചിട്ടിയില്‍ തിരിച്ചടവുണ്ടാകുന്നത്. ചിട്ടിപ്പണം സ്ഥിര നിക്ഷേപമാക്കാനുള്ള സൗകര്യം പ്രവാസി ചിട്ടിയില്‍ ലഭ്യമാണ്. ഇതിനു പ്രത്യേകിച്ച് ജാമ്യം നല്‍കേണ്ട ആവശ്യമില്ല. ചിട്ടി കിട്ടി പണം കൈപ്പറ്റിയ വരിക്കാരന്, നിര്‍ഭാഗ്യവശാല്‍ ചിട്ടിയുടെ കാലയളവില്‍ ജീവഹാനി സംഭവിച്ചാല്‍ തുടര്‍ന്നുള്ള തവണകള്‍ (പരമാവധി 10 ലക്ഷം രൂപ വരെ) അനന്തരാവകാശികള്‍ അടയ്ക്കേണ്ടതില്ല. ആ തുക കെ.എസ്.എഫ്.ഇ. തന്നെ അടയ്ക്കും. 10000 രൂപയോ അതിനു മുകളിലോ പ്രതിമാസ തവണസംഖ്യയുള്ള പ്രവാസിചിട്ടികളില്‍ ചേർന്ന് പണം അടയ്ക്കുന്ന വരിക്കാര്‍ക്കായി, കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പെന്‍ഷന്‍ പദ്ധതിയുടെ പ്രിമിയം (പ്രതിമാസം 300 രൂപവരെ) കെ.എസ്‌.എഫ്.ഇ. വഹിക്കും.
പൂര്‍ണ്ണമായും സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്പ്യൂട്ടര്‍/മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി ചിട്ടിയില്‍ അംഗമാകുവാനും ലേലത്തില്‍ പങ്കെടുക്കുവാനും ചിട്ടിപ്പണം കൈപ്പറ്റുവാനും സാധിയ്ക്കും.
ചിട്ടിപ്പണം സ്ഥിര നിക്ഷേപമാക്കാനുള്ള സൗകര്യം പ്രവാസി ചിട്ടിയില്‍ ലഭ്യമാണ്. ഇതിനു പ്രത്യേകിച്ച് ജാമ്യം നല്‍കേണ്ട ആവശ്യമില്ല.
പ്രവാസി ചിട്ടിയില്‍ വായ്പാ സൗകര്യം ഇപ്പോള്‍ ലഭ്യമല്ല. എങ്കിലും, ഭാവിയിലേക്കുള്ള ഒരാവശ്യത്തിനായി ഒരു നിശ്ചിത തുക ഓരോ മാസവും നിക്ഷേപിക്കുകയും ആവശ്യാനുസരണം ചിട്ടി പിടിക്കുകയും ചെയ്യുമ്പോള്‍ അതൊരു വായ്പ്പയ്ക്ക് സമാനമാകുന്നു. ഒരു വായ്പ എടുത്ത് തിരിച്ചടയ്ക്കുന്ന തുകയേക്കാള്‍ വളരെ കുറച്ചു തുക മാത്രമാണ് ചിട്ടിയില്‍ തിരിച്ചടവുണ്ടാകുന്നത്.
വിദേശപ്പണ വിനിമയ ചട്ടങ്ങള്‍ (ഫെമ) എല്ലാം പ്രവാസി ചിട്ടിയും പാലിയ്ക്കുന്നുണ്ട്. 2015-ല്‍ റിസര്‍വ് ബാങ്ക് വിദേശ പണ വിനിമയ ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയതിന്‍ പ്രകാരം പ്രവാസിയായ ഇന്ത്യക്കാരനില്‍ നിന്നും പണം സ്വീകരിക്കുന്നതിന് ചിട്ടി കമ്പനികളെ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കാം. പ്രവാസി ചിട്ടിയില്‍ ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്നിവയുടെ പെയ്മെന്റ് ഗേറ്റ് വേ-കള്‍ തുടങ്ങിയവ വഴി പണമടയ്ക്കാം. ഇത് ഫെമ നിയമത്തിന് പൂര്‍ണ്ണമായും വിധേയമാണ്.
പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയാലും സാധിക്കുമെങ്കില്‍ ചിറ്റാളനു തന്നെ പ്രവാസി ചിട്ടിയില്‍ തുടര്‍ന്നും പണമടയ്ക്കാം. ചിട്ടി തുക അടയ്ക്കാന്‍ സാധിക്കാതെ വന്നാല്‍ ചിട്ടിയുടെ കാലാവധി പൂര്‍ത്തിയാകുമ്പോഴോ പകരക്കാരനെ ലഭിക്കുന്ന മുറയ്ക്കോ അടച്ച പണം പൂര്‍ണ്ണമായും തിരികെ ലഭിയ്ക്കും. പകരക്കാരനെ കെ.എസ്.എഫ്.ഇ തന്നെ കണ്ടെത്തും. ചിറ്റാളനും പകരക്കാരനെ നിര്‍ദ്ദേശിയ്ക്കാവുന്നതാണ്.
കേന്ദ്ര ഗവണ്മെന്റ് നിയമ പ്രകാരം 5% വരുന്ന ഫോര്‍മാന്‍ കമ്മീഷന്റെ 12% അഥവാ സലയുടെ 0.6% ജി.എസ്.ടി. ഈടാക്കി സര്‍ക്കാരിലേക്ക് അടയ്ക്കണം.
പ്രവാസി ചിട്ടി പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ ആപ് വഴിയോ വെബ്സൈറ്റ് (www.pravasi.ksfe.com) വഴിയോ അടിസ്ഥാന വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ലഭിക്കുന്ന യൂസര്‍ നെയിം, പാസ്സ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച്, വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ഇഷ്ടമുള്ള ചിട്ടിയില്‍ അംഗമാകാവുന്നതാണ്.
2500 രൂപ മുതല്‍ 125000 രൂപ വരെ മാസത്തവണയുള്ള, 25 മുതല്‍ 60 മാസം വരെ കാലാവധിയുള്ള ചിട്ടികളാണ് ഇപ്പോള്‍ നിലവിലുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഈ പേജ് സന്ദർശിക്കുക.
18 വയസ്സ് പൂര്‍ത്തിയായ പ്രവാസികളായ മലയാളികള്‍ക്ക് ചിട്ടിയില്‍ അംഗമാകാവുന്നതാണ്.
ചിട്ടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വരിക്കാരന്റെ വ്യക്തിഗത വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനെയാണ് KYC എന്ന് പറയുന്നത്.
ഇന്ത്യക്കു പുറത്തുള്ള മലയാളികള്‍ക്ക് പസ്സ്പോര്‍ട്ട്, വിസ, എമിരേറ്റ്സ് ഐഡി, പസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും, മറ്റ് ഇന്ത്യന്‍ സ്റ്റേറ്റുകളിലുള്ളവര്‍ക്ക്‌ ആധാര്‍, റെസിഡന്‍ഷ്യല്‍ ഐഡി, ഫോട്ടോ എന്നിവയും ആവശ്യമാണ്.
ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈന്‍ ആയി ഇടപാടുകള്‍ നടത്താവുന്നതാണ്.
ഉടനടി പണം ആവശ്യമുള്ളവര്‍ക്ക് കാലാവധി കുറഞ്ഞ ചിട്ടികളാണ് അഭികാമ്യം. പ്രവാസി ചിട്ടിയില്‍ ആവശ്യക്കാര്‍ക്ക് പെട്ടെന്ന് തന്നെ ചിട്ടി കിട്ടുന്നതായി കണ്ടു വരുന്നു.
കാലാവധി കൂടുതലുള്ള ചിട്ടികളില്‍ ഡിവിഡന്റ് കൂടുതലായിരിക്കും
പറ്റും. കാലാവധിക്ക് മുന്‍പ് ചിട്ടി വിളിച്ചെടുത്തു ഡെപ്പോസിറ് ചെയ്യുന്നത് ലാഭകരമാണ്.
ഒരു ബാങ്ക് ലോണ്‍ തരപ്പെടുത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ചിട്ടിപ്പണം നേരത്തെ വിളിച്ചെടുക്കുന്നതായിരിക്കും ലാഭകരം. ഒരു പലിശരഹിത ലോണായി ചിട്ടിയെ പരിഗണിക്കാവുന്നതാണ്.
നിര്‍ബന്ധമില്ല. പക്ഷെ മുടങ്ങാതെ ലേലത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ചിട്ടി ലാഭത്തില്‍ പിടിച്ച് അത് FD ആക്കി കൂടുതല്‍ നേട്ടമുണ്ടാക്കാവുന്നതാണ്.
പ്രവാസി ചിട്ടികളുടെ ലേല സമയങ്ങള്‍ വ്യത്യസ്തമായിരിക്കും. വരിക്കാരന് അനുയോജ്യമായ സമയത്തുള്ള ചിട്ടി തെരഞ്ഞെടുക്കാവുന്നതാണ്.
ഓരോ വരിക്കാരനും ഒരു പ്രത്യേക ആവശ്യം മുന്‍ നിര്‍ത്തിയായിരിക്കും ചിട്ടിയില്‍ ചേരുന്നത്. ഉടനടി പണം ആവശ്യമുള്ളവര്‍ക്ക് കാലാവധി കുറഞ്ഞ ചിട്ടികളാണ് നല്ലത്. നിക്ഷേപമാണ് ലക്ഷ്യമെങ്കില്‍ കാലാവധി കൂടുതലുള്ള ചിട്ടികളാണ് അഭികാമ്യം.
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത് . ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച, ഓണ്‍ലൈന്‍ ലേല മുറിയിലൂടെ ലോകത്തെവിടെയിരുന്നും പ്രവാസി ചിട്ടി ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്.
ഇത് ഒരു തെറ്റിദ്ധാരണയാണ്. കെ.എസ്.എഫ്.ഇ സ്വീകരിയ്ക്കുന്ന ജാമ്യവ്യവസ്ഥകളുടെ വിശാല പരിധിയെക്കുറിച്ചും അവ സ്വീകരിക്കപ്പെട്ടിട്ടുള്ള യഥാര്‍ത്ഥ സന്ദര്‍ഭങ്ങളെപ്പറ്റിയും ധാരണയില്ലാത്തവര്‍ ആണ് ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്നത്. കെ.എസ്.എഫ്.ഇ നാലു വിഭാഗങ്ങളില്‍പ്പെട്ട നിരവധി ജാമ്യങ്ങള്‍ സ്വീകരിക്കുന്നു. (1) സാമ്പത്തിക രേഖകള്‍ (2) വ്യക്തിഗത ജാമ്യം (3) വസ്തു ജാമ്യം (4) സ്വര്‍ണ്ണാഭരണ ജാമ്യം ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ താഴെപ്പറയുന്ന ജാമ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 1. കെ.എസ്.എഫ്.ഇ യുടെയോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുടേയോ സ്ഥിര നിക്ഷേപ രശീതികള്‍. 2. ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റുകള്‍ (VIII ഇഷ്യു) 3. കിസാന്‍ വികാസ് പത്ര 4. എല്‍.ഐ.സി സറണ്ടര്‍ വാല്യു 5. വിളിച്ചെടുക്കാത്ത കെ.എസ്.എഫ്.ഇ ചിട്ടിയുടെ പാസ്സ്ബുക്കുകള്‍ 6. ബാങ്ക് ഗ്യാരണ്ടി രണ്ടാമത്തെ വിഭാഗത്തില്‍ സംസ്ഥാന /കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍, ഗവണ്‍മെന്റ് കമ്പനികള്‍, ബാങ്കുകള്‍ മറ്റ് പ്രധാന സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. 4 ലക്ഷം രൂപ വരെയുള്ള ഭാവിബാധ്യതയ്ക്ക് സംസ്ഥാന/കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ സ്വന്തം ജാമ്യം / ഏകവ്യക്തി ജാമ്യം മതിയാകുന്നതാണ്. 8 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്ക് സംസ്ഥാന/കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരനാണ് വരിക്കാരനെങ്കില്‍, മറ്റൊരു സംസ്ഥാന/കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരനെ കൂടി ജാമ്യക്കാരനായി ഉള്‍പ്പെടുത്തിയാല്‍ മതിയാകും. മൂന്നാമത്തെ വിഭാഗത്തില്‍, വഴി സൗകര്യമുള്ള വസ്തുവകകള്‍ ജാമ്യമായി സ്വീകരിക്കുന്നതാണ്. മേല്‍ വിഭാഗങ്ങളില്‍പ്പെട്ട ജാമ്യ ഉപാധികള്‍ ഒരുവിധം ആളുകള്‍ക്കൊക്കെ കരഗതമാണ്. മാത്രമല്ല, ഉപഭോക്താക്കളുടെ താത്പര്യത്തിന് അനുയോജ്യമായി കാലാകാലങ്ങളില്‍ ജാമ്യവ്യവസ്ഥകള്‍ പുതുക്കപ്പെടുന്നതും ആണ്.
ടിഡിഎസ് ഒഴിവാക്കാന്‍ നിലവിലുള്ള ഇന്‍കം ടാക്സ് നിയമം അനുവദിക്കുന്നില്ല. നിയമാനുസൃതമായി നടത്തുന്ന മറ്റ് ഏതൊരു ധനകാര്യ സ്ഥാപനത്തേയും പോലെ കെ.എസ്.എഫ്.ഇ- യ്ക്കും ഇക്കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യാന്‍ കഴിയില്ല. ഈ തുക കൃത്യമായി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന് അടയ്ക്കുന്നുമുണ്ട്. എന്നാല്‍ ഇപ്രകാരം പിടിക്കുന്ന ടിഡിഎസ്, വരിക്കാര്‍ക്ക്, അവര്‍ ഇന്‍കംടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ക്ലെയിം ചെയ്ത് തിരിച്ച് വാങ്ങാവുന്നതാണ്. ഇപ്പോള്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ വളരെ എളുപ്പത്തില്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാം. അര്‍ഹരായ ആളുകള്‍ക്ക് അനായാസമായി തന്നെ ടിഡിഎസ് പിടിക്കുന്ന തുക തിരികെ വാങ്ങുകയും ചെയ്യാം.
പ്രവാസി ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് വേണ്ടി കെ.എസ്.എഫ്.ഇ നല്‍കുന്ന മറ്റൊരു മൂല്യവര്‍ധിത ആനുകൂല്യമാണ് പെന്‍ഷന്‍. കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നടത്തുന്ന പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് പ്രതിമാസ അംശാദായം (പ്രീമിയം), പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് വേണ്ടി കെ.എസ്.എഫ്.ഇ അടയ്ക്കുന്ന സ്‌കീം ആണിത്. ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ പ്രവാസി ചിട്ടിയില്‍ ചേര്‍ന്ന് കൃത്യമായി മാസ തവണ അടച്ചാല്‍ മാത്രം മതിയാകും. 10000 രൂപയോ അതില്‍ കൂടുതലോ മാസ തവണ സംഖ്യയുള്ള ചിട്ടികളില്‍ ചേരുന്നവര്‍ക്കായിരിക്കും പെന്‍ഷന്‍ സ്‌കീമില്‍ അംഗമാക്കാനുള്ള അവസരം ലഭിക്കുന്നത്. 18-നും 60-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: 60 വയസ്സിനു ശേഷമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ചിട്ടി തീര്‍ന്നതിന് ശേഷം 60 വയസ്സ് ആകുന്നത് വരെ പെന്‍ഷന്‍ ലഭിക്കേണ്ട ആള്‍ തന്നെ തുടര്‍ന്ന് പ്രീമിയം അടയ്‌ക്കേണ്ടതാണ്. ചിട്ടിയില്‍ ചേരുന്നതിനു മുന്‍പ് കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ പെന്‍ഷന്‍ ചിട്ടികളില്‍ അംഗമാകാന്‍ കഴിയൂ. നിലവില്‍ പെന്‍ഷനായി ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുക 2000 രൂപയാണ്. പരമാവധി 4000 രൂപയും. ഈ തുകയില്‍ കാലോചിതമായ മാറ്റങ്ങള്‍ ഭാവിയില്‍ ഉണ്ടാകാവുന്നതാണ്. പെന്‍ഷന്‍ മാത്രമല്ല, മറ്റ് ആനുകൂല്യങ്ങളും ഈ പദ്ധതിയില്‍ ഉണ്ട്. പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അംഗം മരണപ്പെടുകയാണെങ്കില്‍ കുടുംബത്തിന് 50000 രൂപ സാമ്പത്തിക സഹായം; അര്‍ഹതയുള്ള കുടുംബാംഗത്തിന് തുടര്‍ പെന്‍ഷന്‍; അംഗത്തിന്റെ മക്കള്‍ക്ക് വിവാഹത്തിനും വിദ്യാഭ്യാസത്തിനും സാമ്പത്തിക സഹായം എന്നീ ആനുകൂല്യങ്ങളും ലഭ്യമാണ്. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെ നാട്ടില്‍ എത്തുമ്പോള്‍ ചെറുതെങ്കിലും കൃത്യമായി ലഭിക്കുന്ന ഒരു മാസ വരുമാനം ഇതുവഴി എല്ലാ പ്രവാസികള്‍ക്കും ഉറപ്പാക്കാന്‍ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
ചിട്ടിയുടെ കാലാവധിക്ക് മുന്‍പ് ചിട്ടി പണം വാങ്ങുന്നതിന് വേണ്ടി കെ.എസ്.എഫ്.ഇ-യില്‍ എന്തെങ്കിലും ജാമ്യം നല്‍കണം. ഇങ്ങനെ ജാമ്യം നല്‍കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളും പ്രവാസിചിട്ടിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജാമ്യം നല്‍കുന്ന സെക്യൂരിറ്റിയുടെ പരിശോധന നടത്തുന്നത് കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ ആണ്. ചിട്ടിയില്‍ ചേര്‍ന്ന പ്രവാസികളോ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളോ ഒന്നോ രണ്ടോ തവണ ഈ ആവശ്യത്തിനുവേണ്ടി അവര്‍ക്ക് ഏറ്റവും അടുത്തുള്ള ഒരു കെ.എസ്.എഫ്.ഇ ശാഖയില്‍ പോകേണ്ടതായി വരുന്നുണ്ട്. അത് ഒഴിവാക്കാനാകാത്ത ഒരു കാര്യമാണ് -- നിലവിലെ സംവിധാനത്തില്‍. ജാമ്യം സ്വീകരിക്കുന്ന നടപടിക്രമങ്ങളിലെ പുരോഗതി ഓരോഘട്ടത്തിലും പ്രവാസി ചിട്ടിയിലെ വരിക്കാര്‍ക്ക് ഓണ്‍ലൈന്‍ ആയി തന്നെ വിലയിരുത്തുവാനും കഴിയും. കൂടുതലെന്തെങ്കിലും സംശയനിവാരണം ആവശ്യമുണ്ടെങ്കില്‍ പരിഹരിക്കുന്നതിനു വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ഉണ്ട്. ഏഴായിരത്തിലധികം വരിക്കാര്‍ ഇതിനകംതന്നെ ഈ രീതിയിലൂടെ ചിട്ടി പണം വാങ്ങിയിട്ടുണ്ട്. നല്ല അഭിപ്രായമാണ് ഈ സംവിധാനത്തെ പറ്റി അവര്‍ പറയുന്നത്. ഞങ്ങള്‍ ഈ നടപടിക്രമങ്ങള്‍ പരിഷ്കരിച്ച് കൂടുതല്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്.
ചിട്ടിയില്‍ പ്രതിമാസം അടയ്ക്കേണ്ട തവണ സംഖ്യ ഓരോ മാസവും മാറിക്കൊണ്ടിരിക്കും എന്നുള്ളതാണ് സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഒരു പ്രധാന പ്രതിബന്ധം. അത് മറികടക്കുന്നതിന് ബാങ്കുകളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്‌വെയറില്‍ അതിന് ആവശ്യമായ സാങ്കേതിക മാറ്റങ്ങളും ചെയ്യേണ്ടതുണ്ട്.
അത് സാധിക്കില്ല. പ്രവാസി ചിട്ടിയുടെ ചിട്ടി തുക എന്‍.ആര്‍.ഒ അക്കൗണ്ടിലേക്ക് മാറ്റുവാന്‍ മാത്രമേ നിലവിലെ നിയമങ്ങള്‍ അനുമതി തരുന്നുള്ളൂ.
പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ഏത് പ്രൊജക്റ്റിനു വേണ്ടി അവരുടെ പണം ഉപയോഗിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്. പ്രവാസി ചിട്ടിയിലേക്ക് വരുന്ന പണം പല തരത്തില്‍ കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുന്നുണ്ട്. പക്ഷേ ചിട്ടിയില്‍ ചേര്‍ന്ന വരിക്കാര്‍ക്ക് ചിട്ടി പണം തിരികെ കൊടുക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ചിട്ടിയുടെ ഫോര്‍മാന് ആണ് -- അതായത് കെ.എസ്.എഫ്.ഇ-യ്ക്ക്. 50 വര്‍ഷത്തെ പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചിട്ടി വരിക്കാരുടെ എണ്ണം അനുസരിച്ച്, ഓരോ മാസവും എത്ര വരിക്കാര്‍ക്ക് പണം കൊടുക്കണം എന്നുള്ളതിനെ പറ്റി കൃത്യമായ ധാരണയും ആസൂത്രണവും കെ.എസ്.എഫ്.ഇ-യ്ക്കുണ്ട്. ചിട്ടി പണം തിരികെ നല്‍കാന്‍ കെ.എസ്.എഫ്.ഇ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. അതിനെപ്പറ്റി ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല.
വളരെ പ്രസക്തമായ ചോദ്യമാണ് ഇത്. അങ്ങനെ ഉള്ളവരെ സഹായിക്കുന്നതിന് രണ്ട് കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്. ഒന്ന്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്. ടെലിഫോണ്‍ വഴി മാത്രമല്ല, ലൈവ് ചാറ്റ്, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇ-മെയില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും 24 മണിക്കൂറും ഞങ്ങളുടെ ഹെല്‍പ്പ് ഡെസ്കിന്റെ പ്രവര്‍ത്തനം ലഭ്യമാണ്. ചിട്ടി സംബന്ധമായ സംശയങ്ങള്‍ ദുരീകരിക്കുന്നതിന് മാത്രമല്ല, പ്രവാസി ചിട്ടി സോഫ്റ്റ്‌വെയറിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഒരു സാങ്കേതിക ജ്ഞാനവുമില്ലാത്ത ആളിനെ പോലും കൈപിടിച്ച് നയിക്കാനുള്ള കഴിവും സേവന സന്നദ്ധതയും ഉള്ള ജീവനക്കാരാണ് ഞങ്ങളുടെ ഹെല്‍പ്പ് ഡെസ്കില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട്, കെ.എസ്.എഫ്.ഇ ബ്രാഞ്ച് വഴിയുള്ള രജിസ്ട്രേഷന്‍. കെ.എസ്.എഫ്.ഇ യുടെ ഏത് ബ്രാഞ്ചില്‍ പോയാലും അവിടത്തെ ജീവനക്കാര്‍ പ്രവാസി ചിട്ടിയില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനും ചിട്ടിയില്‍ ചേരാനും സഹായിക്കും. ഈ രണ്ട് കാര്യങ്ങള്‍ വഴി സാങ്കേതിക പരിചയമില്ലാത്തവര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാം എന്നാണ് കരുതുന്നത്.
നാട്ടിലെ ചിട്ടിയില്‍ നിന്ന് വ്യത്യസ്തമായി പ്രവാസി ചിട്ടി പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയാണ് നടത്തപ്പെടുന്നത്. കൂടാതെ പ്രവാസി ചിട്ടിയില്‍ ഇപ്പോള്‍ പെന്‍ഷന്‍ ആനുകൂല്യവും വ്യവസ്ഥകള്‍ക്ക് വിധേയമായി ഭാവി ബാധ്യത ഒഴിവാക്കാനുള്ള സംവിധാനവും നിലവിലുണ്ട്. 24x7 പ്രവര്‍ത്തിക്കുന്ന ഒരു കസ്ടമര്‍ സര്‍വീസ് സെന്റര്‍ പ്രവാസി ചിട്ടിയുടെ മാത്രം പ്രത്യേകതയാണ്.
ചിട്ടിയുടെ മേല്‍ ബാധ്യതയ്ക്കാണ് ജാമ്യം നല്‍കേണ്ടത്. വസ്തു, സ്വര്‍ണം, ഉദ്യോഗസ്ഥ ജാമ്യം, സ്ഥിര നിക്ഷേപം, ബാങ്ക് ഗാരന്റി, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങി വിവിധ ജാമ്യങ്ങള്‍ സ്വീകരിക്കുന്നതാണ്. ചിട്ടി തുക കെ.എസ്.എഫ്.ഇ-യില്‍ തന്നെ സ്ഥിര നിക്ഷേപമാക്കുകയാണെങ്കില്‍ മറ്റ് ജാമ്യങ്ങളുടെ ആവശ്യമില്ല.
തവണകള്‍ തുടര്‍ന്നും നാട്ടില്‍ നിന്ന് അടയ്ക്കാന്‍ സാധിക്കും. അടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ചിട്ടി കാലാവധി കഴിയുമ്പോള്‍ അടച്ച തുക തിരികെ ലഭിക്കുന്നതാണ്.
ചിട്ടിയില്‍ ചേരുന്നതിന് പാന്‍കാര്‍ഡ് നിര്‍ബന്ധമല്ല. പക്ഷേ ചിട്ടി പിടിച്ച് തുക എഫ്ഡി ആയി നിക്ഷേപിക്കുമ്പോള്‍ അതിന്റെ പലിശയ്ക്ക് TDS ഇടയാക്കുന്നുണ്ട്. ഇങ്ങനെ പിടിക്കുന്ന TDS-ന്റെ റീഫണ്ട് ക്ലയിം ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ആവശ്യമാണ്.

54 Years Of Trusted Services

More Than 50 lakhs Satisfied Customers, Thank You Subscribers For Your Trust And Faith

₹73000Cr+

Turn over

8300+

Employees

670+

Branches

₹100Cr

Paid-Up Capital