വേറിട്ടൊരു നിക്ഷേപം നല്ലനാളേക്ക്
നൂറ്റാണ്ടുകളുടെ പഴക്കമുള്ള കേരളത്തിന്റെ തനത് സമ്പാദ്യ പദ്ധതിയെ പുതു യുഗത്തിലെ പ്രവാസികളുടെ ചടുലമായ ജീവിതശൈലിക്ക് ഇണങ്ങുന്ന രീതിയിൽ വിഭാവനം ചെയ്യുന്ന അത്യപൂർവമായ ഒരു ഫിനാൻഷ്യൽ ടൂളാണ് പ്രവാസി ചിട്ടി.
പ്രത്യേകതകൾ
കരുതലോടെ ആസൂത്രണം ചെയ്ത് ഉപയോഗിച്ചാൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങളെല്ലാം സാധ്യമാക്കാൻ കഴിയുന്ന അനന്യമായ ഒരു സാമ്പത്തിക ഉൽപ്പന്നമാണ് ചിട്ടി.
ഒരു നിശ്ചിത തുക വീതം ഒരു കൂട്ടം വരിക്കാരിൽ നിന്നും സമാഹരിച്ച് ഒരു വലിയ തുകയായി ഒരാൾക്ക് കൊടുക്കുന്ന സംവിധാനമാണ് ചിട്ടി. എത്ര പേരാണോ ഒരു ചിട്ടിയിൽ ചേരുന്നത് അത്രയും മാസം ആ ചിട്ടിയ്ക്ക് കാലാവധി ഉണ്ടാവും. ഉദാഹരണത്തിന് 25 മാസ ചിട്ടിയിൽ 25 പേരാകും ഉണ്ടാവുക. ഇതിൽ പണത്തിന് അത്യാവശ്യം ഉള്ളയാൾക്ക് ചിട്ടി ലേലം വിളിച്ചെടുക്കാം.അങ്ങനെ ലേലം വിളിച്ചെടുക്കുമ്പോൾ ഒരു നിശ്ചിത ശതമാനം കുറച്ചാകും ചിട്ടിത്തുക നൽകുക (പരമാവധി 30% വരെ).ഇങ്ങനെ കുറയ്ക്കുന്ന തുക വരിക്കാരുടെ തവണസംഖ്യയിൽ കുറയ്ക്കും.ഇതാണ് ലേലക്കിഴിവ് അഥവാ ഡിവിഡൻറ്.ഇങ്ങനെ ലഭിക്കുന്ന ഡിവിഡൻറും ചിട്ടിത്തുക
നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന പലിശയും കൂടിച്ചേർന്നാണ് ഒരു ചിട്ടിയുടെ ലാഭം നിർണ്ണയിക്കുന്നത്.
ഒരേ സമയം നിക്ഷേപമായും വായ്പയായും ഉപയോഗിക്കാൻ കഴിയുന്ന ഒരേയൊരു സാമ്പത്തിക ഉൽപ്പന്നമാണ് ചിട്ടി. കൈയിൽ ഒതുങ്ങുന്ന തുക മാസം തോറും നിക്ഷേപിച്ച് സമ്പാദ്യം വളർത്താനോ അതേസമയം അത്യാവശ്യം വന്നാൽ ഒരു വായ്പയെന്ന പോലെ വിളിച്ചെടുക്കാനോ കഴിയുന്ന ഒരു വഴക്കം ചിട്ടിയിലുണ്ട്. ചിട്ടി മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് വളരെ ആകർഷണീയമാണ്. മ്യൂച്ച്വൽ ഫണ്ട് പോലെയുള്ള നിക്ഷേപങ്ങൾ വിപണിയിലെ കയറ്റിറക്കങ്ങൾക്കനുസരിച്ചാണ് നേട്ടം നൽകുന്നത്. പക്ഷേ ചിട്ടിയ്ക്ക് നഷ്ട സാധ്യത തീരെ കുറവാണ്. വായ്പ ആവശ്യമുള്ളവർക്ക് കൂടുതൽ ചോദ്യം ചെയ്യലുകളില്ലാതെ എളുപ്പത്തിൽ തുക ലഭ്യമാവുന്ന ഹൈബ്രിഡ് ഉൽപന്നം കൂടിയാണ് ചിട്ടി.
അന്യ നാട്ടിൽ പോയി കഠിനാധ്വാനം ചെയ്യുന്ന മലയാളികളെ സംബന്ധിച്ച് ഒരു ഫോർ ഇൻ ഒൺ സാമ്പത്തിക ഉൽപ്പന്നമാണ് പ്രവാസി ചിട്ടി. ആകർഷകമായ നിക്ഷേപം എന്ന നിലയിലുള്ള മേൻമ; വായ്പ എന്ന നിലയിലുള്ള വഴക്കം; പത്ത് ലക്ഷം രൂപ വരെയുള്ള അത്യാഹിത പരിരക്ഷ; പിന്നെ സൗജന്യ പെൻഷൻ പ്രിമിയവും. കൂടാതെ യാതൊരു അധികച്ചെലവുമില്ലാതെ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനുള്ള അവസരവുമുണ്ട്.
ചിട്ടിയിൽ ചേരുന്നതും പണം അടയ്ക്കുന്നതും ലേലത്തിൽ പങ്കെടുക്കുന്നതും എല്ലാം പൂർണമായും ഓൺലൈനിൽ ആണ്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രവാസി ചിട്ടിയിൽ ചേരാം.
നിക്ഷേപകരുടെ സുരക്ഷിതത്വത്തോടൊപ്പം കേരളത്തിന്റെ സമഗ്ര വികസനവും മുൻനിർത്തി വിഭാവനം ചെയ്ത സവിശേഷമായ സമ്പാദ്യ പദ്ധതിയാണ് പ്രവാസി ചിട്ടി. പ്രവാസി ചിട്ടിയിൽ നിന്നും ലഭിക്കുന്ന ഫ്ളോട്ട് ഫണ്ട് കിഫ്ബിയിലൂടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ലഭ്യമാകുന്നു. ചുരുക്കത്തിൽ പ്രവാസികളുടെ സമ്പാദ്യത്തോടൊപ്പം യാതൊരു അധികച്ചെലവും ഇല്ലാതെ നാടിന്റെ അടിസ്ഥാന സൗകര്യങ്ങളും വളരുന്നു.
മറ്റുള്ള സമ്പാദ്യ പദ്ധതികളിൽ നിന്നും എങ്ങനെയാണ് പ്രവാസി ചിട്ടി വ്യത്യസ്തമാകുന്നത്?
24*7 കസ്റ്റമർ കെയർ സംവിധാനവും ഉപഭോക്തൃ സൗഹൃദ മൊബൈൽ ആപ്പും പ്രവാസി ചിട്ടിയെ കൂടുതൽ ലളിതവും സുതാര്യവുമാക്കുന്നു. വായ്പയായും സമ്പാദ്യമായും ഉപയോഗിക്കാവുന്ന വഴക്കവും പൂർണമായും ഓൺലൈനിലൂടെയുള്ള ലളിതവും സുതാര്യവുമായ നടപടിക്രമങ്ങളും പത്ത് ലക്ഷം
രൂപ വരെയുള്ള അത്യാഹിത പരിരക്ഷ, സൗജന്യ പെൻഷൻ പ്രിമിയം തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങളും പ്രവാസി ചിട്ടിയെ കൂടുതൽ ആകർഷകമാക്കുന്നു.
എന്തൊക്കെയാണ് പ്രവാസി ചിട്ടിയിൽ ചേരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
- ഒരു നിക്ഷേപം എന്ന നിലയിൽ ചിട്ടിയെ സമീപിക്കുന്നവർക്ക് താരതമ്യേന കൂടുതൽ കാലാവധിയുള്ള (40 മാസം, 50 മാസം, 60 മാസം) ചിട്ടികളാവും കൂടുതൽ അനുയോജ്യം.
- ചിട്ടിത്തുക സ്ഥിരനിക്ഷേപമാക്കാൻ ഉദ്ദേശിക്കുന്നവരും 40 മാസം മുതൽ കാലാവധിയുള്ള ചിട്ടി കളിൽ ചേരുന്നതാവും നല്ലത്. കൂടുതൽ കാലാവധിയുള്ള ചിട്ടി കളിൽ ഡിവിഡൻറും കൂടുതലായിരിക്കും.
- പണം അത്യാവശ്യമുള്ളവർക്ക് കാലാവധി കുറഞ്ഞ (25 മാസം, 30 മാസം) ചിട്ടികളാവും കൂടുതൽ അഭികാമ്യം. കാലാവധി കുറഞ്ഞ ചിട്ടികളിൽ ഡിവിഡൻറും താരതമ്യേന കുറവായിരിക്കും.
- ചിട്ടിയുടെ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാതെ എല്ലാ മാസവും ലേലത്തിൽ പങ്കെടുത്ത് ലാഭത്തിൽ കിട്ടുമ്പോൾ ചിട്ടി വിളിച്ചെടുത്താൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. അതുകൊണ്ടുതന്നെ അവരവർക്ക് സൗകര്യപ്രദമായ ലേലസമയം ഉള്ള ചിട്ടികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
- നിലവിലുള്ള ചിട്ടികൾ താഴെ നൽകുന്നു.
ലഭ്യമായ ചിട്ടികൾ
മാസത്തവണ | കാലാവധി | ചിട്ടിത്തുക |
---|---|---|
₹2,50,000 | 40 മാസം | ₹1,00,00,000 |
₹1,00,000 | 60 മാസം | ₹60,00,000 |
₹1,25,000 | 40 മാസം | ₹50,00,000 |
₹2,00,000 | 25 മാസം | ₹50,00,000 |
₹50,000 | 60 മാസം | ₹30,00,000 |
₹80,000 | 25 മാസം | ₹20,00,000 |
₹30,000 | 60 മാസം | ₹18,00,000 |
₹20,000 | 50 മാസം | ₹10,00,000 |
₹25,000 | 40 മാസം | ₹10,00,000 |
₹40,000 | 25 മാസം | ₹10,00,000 |
₹16,000 | 50 മാസം | ₹8,00,000 |
₹10,000 | 60 മാസം | ₹6,00,000 |
₹20,000 | 30 മാസം | ₹6,00,000 |
₹12,500 | 40 മാസം | ₹5,00,000 |
₹20,000 | 25 മാസം | ₹5,00,000 |
₹5,000 | 60 മാസം | ₹3,00,000 |
₹10,000 | 30 മാസം | ₹3,00,000 |
₹5,000 | 40 മാസം | ₹2,00,000 |
₹8,000 | 25 മാസം | ₹2,00,000 |
₹4,000 | 25 മാസം | ₹1,00,000 |
₹2,500 | 40 മാസം | ₹1,00,000 |