ഓൺലൈൻ ലേലമുറി
ഓൺലൈൻ ലേലമുറി
ലോകത്ത് ആദ്യമായി ഡിജിറ്റൽ ചിട്ടി ലേലം
ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും സ്വന്തം സ്മാര്ട്ട് ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് സുഗമവും സുതാര്യവും സുരക്ഷിതവുമായി ലേലത്തിൽ പങ്കെടുക്കാനുള്ള സൗകര്യം പ്രവാസി ചിട്ടികളുടെ മാത്രം സവിശേഷതയാണ്. ലേലത്തീയതിയും സമയവും മുൻകൂട്ടി അറിയാനുള്ള സൗകര്യവുമുണ്ട്.
ചിട്ടിത്തുകയുടെ അഞ്ച് ശതമാനത്തിലാണ് ലേലം ആരംഭിക്കുന്നത്. പരമാവധി ലേലം വിളിക്കാൻ കഴിയുന്നത് ചിട്ടിത്തുകയുടെ മുപ്പത് ശതമാനമാണ്. ലേലനടപടികളുടെ സമയപരിധി മുപ്പത് മിനിറ്റാണ്. ലേലം വിളിയുടെ അവസാനം പ്രൈസ് മണി എത്ര രൂപയാണെന്നും അതോടൊപ്പം വിജയികളുടെ ചിറ്റാൾ നമ്പരും പേരും സ്ക്രീനിൽ തെളിയും.