News
image
Sun, 6 October 2024

KSFE Pravasi Meet- Qatar (06.10.2024)

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി പ്രദാനം ചെയ്യുന്ന സുരക്ഷിതവും ആദായകരവുമായ സമ്പാദ്യമാർഗ്ഗത്തെ കുറിച്ച് കൂടുതൽ പ്രവാസി മലയാളികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള പ്രവാസി മീറ്റ്, സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിൽ പൂർത്തീകരിച്ചതിന് ശേഷം ഒക്ടോബർ 6 ന് ഖത്തറിൽ എത്തിച്ചേർന്നു. ദോഹയിൽ അന്നേ ദിവസം വൈകീട്ട് 6 മണിക്ക് നടന്ന പ്രവാസി മീറ്റിൽ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്തു.
പ്രവാസി മീറ്റിൽ മുഖ്യാതിഥിയായി പങ്കെടുത്ത ബഹു. കേരള ധനമന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി പ്രവാസിമലയാളികളുടെ പ്രിയങ്കരമായ സമ്പാദ്യപദ്ധതിയായി തീർന്നതെങ്ങനെ എന്ന് വിശദീകരിച്ചു. 121 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ ഇതുവരെ ഈ പദ്ധതിയിൽ വരിക്കാരായി ചേർന്നുവെന്ന വിവരം ബഹു. മന്ത്രി പ്രവാസി മീറ്റിൽ പങ്കെടുത്ത മലയാളികളോട് പങ്കുവെയ്ക്കുകയുണ്ടായി. സമ്പൂർണ്ണ സുരക്ഷിതത്വമാണ് പ്രവാസി ചിട്ടിയുടെ സവിശേഷത എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികൾക്കായി ഒരുക്കിയിട്ടുള്ള വ്യത്യസ്തങ്ങളായ ചിട്ടി ശ്രേണികളെക്കുറിച്ചും പുതുതായി അവതരിപ്പിച്ച "കെ.എസ്.എഫ്.ഇ ഡ്യുവോ" പദ്ധതിയെക്കുറിച്ചും പ്രവാസി മീറ്റിൽ അദ്ദേഹം പരാമർശിക്കുകയുണ്ടായി. മാറുന്ന കേരളത്തിൻ്റെ ഭാഗമായി പ്രവാസി നിക്ഷേപകരെ കേരളത്തിലേയ്ക്ക് അദ്ദേഹം സ്വാഗതം ചെയ്തു.
കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ.കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, കെ.എസ്.എഫ്.ഇ ഡയറക്ടർമാരായ ശ്രീ.എം.സി.രാഘവൻ, ശ്രീ.യു.പി.ജോസഫ് എന്നിവരും പ്രവാസി മീറ്റിൽ പങ്കെടുത്ത് സംസാരിച്ചു. പ്രവാസികൾ പങ്ക് വച്ച വിവിധ ആശങ്കകളും നിർദ്ദേശങ്ങളും പരിഗണിക്കുമെന്ന് ഉറപ്പു നൽകി.

54 Years Of Trusted Services

More Than 50 lakhs Satisfied Customers, Thank You Subscribers For Your Trust And Faith

₹73000Cr+

Turn over

8300+

Employees

670+

Branches

₹100Cr

Paid-Up Capital