News
image
Mon, 3 June 2024

KSFE ഡയമണ്ട് ചിട്ടികൾ – ശാഖാതല നറുക്കെടുപ്പും വനിതാദിന ഓഫർ നറുക്കെടുപ്പും

KSFE പ്രവാസി ചിട്ടി വരിക്കാർക്കായി 2023-24 കാലയളവിൽ പ്രഖ്യാപിച്ച KSFE ഡയമണ്ട് ചിട്ടികളുടെ ശാഖാതല സമ്മാനനറുക്കെടുപ്പും വനിതാദിനാഘോഷത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച വനിതാവരിക്കാർക്കുള്ള സമ്മാന നറുക്കെടുപ്പും  ജൂൺ 12 ന് 3  മണിക്ക് KSFE ഡിജിറ്റൽ ബിസിനസ് സെന്റർ, തിരുവനന്തപുരത്തുവച്ച് നടത്തപ്പെടുന്നതാണ്.  01 /04 /2023 മുതൽ 30 /09 /2023 വരെ രജിസ്റ്റർ ചെയ്ത ചിട്ടികളിലെ  വരിക്കാരെയും ഈ കാലയളവിൽ ചിട്ടിയിൽ എൻറോൾ ചെയ്ത വരിക്കാരെയും ഉൾപ്പെടുത്തി അതിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10000/- രൂപയുടെ സ്വർണ്ണനാണയം വീതം അല്ലെങ്കിൽ 10000/- രൂപയാണ് സമ്മാനമായി നൽകുന്നത്. വനിതാദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി  1 മുതൽ മാർച്ച് 31 വരെ പ്രവാസി ചിട്ടിയിൽ ചേർന്ന വനിതകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് എയർ ടിക്കറ്റിനുള്ള തുകയും (പരമാവധി 30000/- രൂപ) സമ്മാനമായി നൽകുന്നു. കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികളിൽ, പദ്ധതി കാലയളവിനുള്ളിൽ സബ്സ്റ്റിട്യൂഷനിലൂടെ അംഗമായവരെയും സമ്മാന നറുക്കെടുപ്പിൽ ഉൾപ്പെടുത്തുന്നതാണ്. മുടക്കമില്ലാതെ തവണ സംഖ്യ അടച്ചിട്ടുള്ള വരിക്കാരെയാണ്  നറുക്കെടുപ്പുകളിൽ ഉൾപ്പെടുത്തുന്നത്. അതിനായി ജൂൺ 11 നു മുൻപായി ചിട്ടി തവണകൾ കൃത്യമായി അടച്ച്  നറുക്കെടുപ്പുകളിൽ ഉൾപ്പെടേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു.

 

Diamond Chit Gold Coin List

 

Women's day offer list

54 Years Of Trusted Services

More Than 50 lakhs Satisfied Customers, Thank You Subscribers For Your Trust And Faith

₹73000Cr+

Turn over

8300+

Employees

670+

Branches

₹100Cr

Paid-Up Capital