കെ എസ് എഫ് ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 സമ്മാനപദ്ധതിയുടെ സംസ്ഥാനതല നറുക്കെടുപ്പ് ഫലം
കെ എസ് എഫ് ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 സമ്മാനപദ്ധതിയുടെ സംസ്ഥാനതല നറുക്കെടുപ്പ് 2023 ആഗസ്ത് 9 നു തിരുവന്തപുരത്തു വച്ച് ബഹു.ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബമ്പർ സമ്മാനമായ 1 കോടി രൂപയുടെ ഫ്ളാറ്റ്/വില്ലയ്ക്ക് , കെ.എസ്.എഫ്.ഇ കരവാളൂർ ശാഖയിലെ വരിക്കാരനായ കരവാളൂർ ശങ്കരവിലാസം വീട്ടിൽ റിട്ട.സബ് ഇൻസ്പെക്ടർ ജയകുമാർ ടി.എസ് അർഹനായി.
നേരത്തെ പ്രഖ്യാപിച്ച പ്രകാരം പ്രവാസി ചിട്ടി വരിക്കാരിൽ നിന്നുള്ള 5 പേർക്ക് ടാറ്റ ടിഗോർ EV XE കാർ (അല്ലെങ്കിൽ പരമാവധി 12.50ലക്ഷം രൂപ), 7 പേർക്ക് ഹീറോ ഇലക്ട്രിക്ക് സ്കൂട്ടർ (അല്ലെങ്കിൽ പരമാവധി 75000 രൂപ) എന്നിവയ്ക്ക് അർഹരായവരെ തെരഞ്ഞെടുത്തു. കെ എസ് എഫ് ഇ ചെയർമാൻ ശ്രീ കെ. വരദരാജൻ സ്വാഗതവും കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സനിൽ നന്ദിയും പറഞ്ഞു.
എല്ലാ ജന വിഭാഗങ്ങൾക്കും ഏറ്റവും മികച്ച സമ്പാദ്യം ഒരുക്കി ആദായം ഉറപ്പാക്കുന്ന വിശ്വാസ്യതയുടെ പര്യായം എന്ന നിലയിൽ കെ എസ് എഫ് ഇ അനന്യമാണെന്നു ധനമന്ത്രി പറഞ്ഞു.സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കെ എസ് എഫ് ഇ യുടെ സേവനങ്ങൾ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാണെന്നും മന്ത്രി പറഞ്ഞു.
വിജയികൾക്ക് കെ എസ് എഫ് ഇ പ്രവാസി ചിട്ടിയുടെ അനുമോദനങ്ങൾ.
RelatedNews
54 Years Of Trusted Services
More Than 50 lakhs Satisfied Customers, Thank You Subscribers For Your Trust And Faith
₹73000Cr+
Turn over
8300+
Employees
670+
Branches
₹100Cr
Paid-Up Capital