വാർത്തകൾ
image
വ്യാഴം, 10 ഓഗസ്റ്റ്‌ 2023

കെ എസ് എഫ് ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 സമ്മാനപദ്ധതിയുടെ സംസ്ഥാനതല നറുക്കെടുപ്പ് ഫലം

കെ എസ് എഫ് ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 സമ്മാനപദ്ധതിയുടെ സംസ്ഥാനതല നറുക്കെടുപ്പ് 2023 ആഗസ്ത് 9 നു തിരുവന്തപുരത്തു വച്ച് ബഹു.ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബമ്പർ സമ്മാനമായ 1 കോടി രൂപയുടെ ഫ്ളാറ്റ്/വില്ലയ്ക്ക്, കെ.എസ്.എഫ്.ഇ കരവാളൂർ ശാഖയിലെ വരിക്കാരനായ കരവാളൂർ ശങ്കരവിലാസം വീട്ടിൽ റിട്ട.സബ് ഇൻസ്പെക്ടർ ജയകുമാർ ടി.എസ് അർഹനായി.

നേരത്തെ പ്രഖ്യാപിച്ച പ്രകാരം പ്രവാസി ചിട്ടി വരിക്കാരിൽ നിന്നുള്ള 5 പേർക്ക് ടാറ്റ ടിഗോർ EV XE കാർ (അല്ലെങ്കിൽ പരമാവധി 12.50ലക്ഷം രൂപ), 7 പേർക്ക് ഹീറോ ഇലക്ട്രിക്ക് സ്കൂട്ടർ (അല്ലെങ്കിൽ പരമാവധി 75000 രൂപ) എന്നിവയ്ക്ക് അർഹരായവരെ തെരഞ്ഞെടുത്തു. കെ എസ് എഫ്‌ ഇ ചെയർമാൻ ശ്രീ കെ. വരദരാജൻ സ്വാഗതവും കെ എസ് എഫ്‌ ഇ മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സനിൽ നന്ദിയും പറഞ്ഞു.

എല്ലാ ജന വിഭാഗങ്ങൾക്കും ഏറ്റവും മികച്ച സമ്പാദ്യം ഒരുക്കി ആദായം ഉറപ്പാക്കുന്ന വിശ്വാസ്യതയുടെ പര്യായം എന്ന നിലയിൽ കെ എസ് എഫ്‌ ഇ അനന്യമാണെന്നു ധനമന്ത്രി പറഞ്ഞു.സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കെ എസ് എഫ്‌ ഇ യുടെ സേവനങ്ങൾ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാണെന്നും മന്ത്രി പറഞ്ഞു.

വിജയികൾക്ക് കെ എസ് എഫ് ഇ പ്രവാസി ചിട്ടിയുടെ അനുമോദനങ്ങൾ.

കെ എസ് എഫ് ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 സമ്മാനപദ്ധതിയിലെ പ്രവാസി ചിട്ടി വരിക്കാരിൽ നിന്ന് മാത്രം വിജയികളായവരുടെ ലിസ്റ്റ്.

54 Years Of Trusted Services

More Than 50 lakhs Satisfied Customers, Thank You Subscribers For Your Trust And Faith

₹73000Cr+

Turn over

8300+

Employees

670+

Branches

₹100Cr

Paid-Up Capital